
ആദ്യം തന്നെ മലയ് പബ്ലിക്കേഷൻസിന് ഒരു വലിയ നന്ദി. ഇത്രയും വലിയ റിസ്ക് എടുത്ത് കോമിക്കിന് വലിയ പ്രാധാന്യം ഇല്ലാത്ത ഒരു ഇടത്തേക്ക് മലയാളത്തിൽ വിവർത്തനം ചെയ്ത് കോഡ് നെയിം ആൽഫ പബ്ലിഷ് ചെയ്തതിന്.
Martin Scorsese പറഞ്ഞത് പോലെ Not every film is for every person. കോമിക്സ് എല്ലാവർക്കും വേണ്ടിയുള്ളതല്ല. വെറും കഥാബുക്കായി മാത്രം കാണുന്നവരുണ്ട്, ഈ കഥാബുക് വായിച്ച് ജീവിതം തന്നെ റീബിൽഡ് ചെയ്തവരുണ്ട്. Fictional, Comic- charactes ഒരാളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് നേരിട്ട് മനസിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. കാരണം ഈ ലോകത്തുള്ള 97% പുരുഷൻമാരും ശക്തമായി വിശ്വസിക്കുന്നത് Yes "I Am Batman." പലർക്കും ഇതൊരു തമാശയായിരിക്കാം പക്ഷേ ഇതാണ് യഥാർത്ഥ സത്യം.
Codename Alpha Book 1
Parallel universe -ൽ ഉള്ളതായി കണക്കാകാവുന്ന 80’s ലെ മുംബൈ നഗരം. X - MEN, Deadpool, Batman Comics നോട് നീതി പുലർത്തുന്ന കഥാപാശ്ചാത്തലം. Humans, Deviants ഒരുമിച്ചുള്ള നഗരം. ഒരു സമയത്തിന് ശേഷം Deviants മനുഷ്യകുലത്തിന് ദോഷമായി വരും എന്നുള്ള ഭയത്തിൽ എല്ലാത്തിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു. ജീവിതത്തിൽ എത്രതന്ന നല്ലത് നടന്നാലും സംഭവിച്ചിട്ടുള്ള ഒരു മോശം കാര്യത്തെ ഓർത്ത് ബാക്കി ജീവിതം പാഴാക്കുന്ന Super Human ആയിട്ടുള്ള നായകനായ ആൽഫ. തനിക്കുള്ള കഴിവുകൾ ഉപയോഗിച്ച് പണമുണ്ടാക്കുകയും അത് പെണ്ണിനും, മദ്യത്തിനും വേണ്ടി പാഴാക്കി ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആൽഫ ഏറ്റെടുക്കുന്ന ഒരു കോട്ടേഷൻ അവന്റെ കഥാ പശ്ചാത്തലം തന്നെ മാറ്റി മറിക്കുന്നു. ആൽഫ ആരായിരുന്നു എന്നും, ഇപ്പോളും ജനങ്ങളുടെ മനസ്സിൽ അവനുള്ള സ്ഥാനവും, പ്രവചനാതീതമായിട്ടുള്ള ട്വിസ്റ്റും, ശക്തമായ ഒരു വില്ലന്റെ വരവോടും കൂടി ആദ്യത്തെ അധ്യായം അവസാനിക്കുന്നു. DC comic- ൽ Super Villain ആയിട്ടുള്ള Lex Luthor- നെ ഓർമപ്പെടുത്തുന്ന അതെ impact കഥയിൽ കൊണ്ടുവരാൻ പറ്റുന്ന രീതിയിൽ ഉള്ള Character Development ഉള്ള പ്രധാന വില്ലൻ സുമീത് സിംഘാന. വില്ലന്റെ Entry യും കഥ വായനക്കാരിൽ ഉണ്ടാക്കുന്ന പല സംശയങ്ങൾക്കും, ചോദ്യങ്ങൾക്കു ഉത്തരം ബാക്കി വെച്ചുകൊണ്ട് ആദ്യത്തെ volume അവസാനിക്കുന്നു.
വായിച്ചശേഷം ഞാൻ മനസിലാക്കിയത്. വലിയ യുദ്ധത്തിന്റ തിരിതെളിയിച്ചിട്ടെയുള്ളൂ.
Waiting for the Next Volume 💥💥
Comments