കഥാ പുസ്തകങ്ങളും സിനിമയും പിന്നെ ഞാനും ബാല്യകാല സ്മരണകൾ -001
- Thomas Mathew
- Sep 15, 2023
- 1 min read
Updated: Sep 16, 2023

എന്റെ ഓർമ്മയുടെ ഏറ്റവും ആദ്യത്തെ തരിയിലും ചിത്ര കഥകളും സിനിമകളും കഥകളും പൂമ്പാറ്റയും നിറഞ്ഞു നിന്നിരുന്നു. ചിത്രകഥകൾ കടയിൽ ഊഞ്ഞാൽ ആടി കളിക്കുന്നത് കണ്ട് കൊതിയോടെ നോക്കി നിൽക്കാൻ മാത്രമേ അന്ന് സാധിക്കുമായിരുന്നൊള്ളൂ. അതൊന്നും ആഗ്രഹിക്കാൻ സാഹചര്യം ഉള്ള ഒരു ജീവിതമല്ലായിരുന്നു എന്റേത്. കോട്ടയം അഭിലാഷിൽ പപ്പയുടെ കൂടെ "തച്ചോളി അമ്പു" കണ്ടപ്പോൾ എനിയ്ക്ക് 6 വയസ്സ്. പപ്പയ്ക്കും സിനിമ വലിയ ഇഷ്ടമായിരുന്നു. അതിനാൽ പറ്റുമ്പോൾ ഒക്കെ ഞങ്ങൾ സിനിമയ്ക്കു പോകുമായിരുന്നു. വലുതാകുമ്പോൾ ആരാകണം എന്ന് അന്നെന്നോട് ആരെങ്കിലും ചോദിച്ചാൽ എന്റെ ശരിയ്ക്കുള്ള ആഗ്രഹം ഒരു നല്ല സിനിമാകൊട്ടകയിൽ വാതിൽക്കൽ നിന്ന് ടിക്കറ്റ് കീറുന്ന ആളാവണം എന്നതായിരുന്നു. പപ്പയോ മമ്മിയോ കേൾക്കാൻ ആയി വെറുതെ ഡോക്ടർ എഞ്ചിനീയർ എന്നൊക്കെ പറയുമായിരുന്നു എന്ന് മാത്രം.
അങ്ങനെ ഒരിക്കൽ വീട്ടിൽ വന്ന ഒരു അമേരിക്കക്കാരൻ ബന്ധുവാണ് ആദ്യമായി എനിക്ക് ഒരു പൂമ്പാറ്റ സമ്മാനമായി വാങ്ങി തന്നത്.
ക്‌ളാസിൽ ചെല്ലുമ്പോൾ ഞാൻ ഒരു ഹീറോ ആണ്. എല്ലാവർക്കും സിനിമാ കഥ കേൾക്കണം. അന്നൊക്കെ സിനിമാ കഥ പറയുക എന്നത് വലിയ ഒരു കഴിവായി പരക്കെ അംഗീകരിച്ചിരുന്നു. ഞാനാണെകിൽ സിനിമയിലില്ലാത്ത കുറച്ചു സ്പെഷ്യൽ എഫക്റ്റും കൂട്ടിയായിരിയ്കും കഥ പറയുന്നത്. ചിലപ്പോൾ എനിക്കിഷ്ടപ്പെട്ട വഴിയെ കഥ പോയിയെന്നിരിയ്ക്കും. ക്ലൈമാക്സ് മാറ്റിയ ചരിത്രം വരെയുണ്ട്. അവധിക്കാലത് ഞങ്ങൾ ബന്ധത്തിലുള്ള കുട്ടികളെല്ലാം അമ്മവീട്ടിലും ബന്ധു വീട്ടിലും ആയിരിയ്ക്കും.നല്ല രസമാണ് ആ ദിവസങ്ങൾ. കഥ കേൾക്കൻ കുട്ടികൾ മാത്രമല്ല, എൻ്റെ വല്യമ്മച്ചിയും ഉണ്ടാവും. അടുക്കളയിൽ ജോലിയുള്ള സമയത്തു് ഞാൻ കഥ പറയുന്നത് കണ്ടാൽ അമ്മച്ചി എന്നോട് പരിഭവിക്കുമായിരുന്നു.
ഈ കഥകളും സ്വപ്നങ്ങളും നിറഞ്ഞ എന്റെ ബാല്യകാലം നിങ്ങൾക്കായി പങ്കുവെക്കുകയാണ്. നിങ്ങളും നിങ്ങളുടെ ഓർമ്മകൾ ഇവിടെ പങ്കുവെക്കണം എന്ന് ആഗ്രഹിക്കുന്നു.
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും -1)
നിങ്ങൾക്ക് ഇങ്ങനെ കഥകൾ കേൾക്കാൻ ഇഷ്ടമാണോ?
അതെ
അല്ല
തോമസേട്ടന്റെ കഥകൾ കേൾക്കാൻ ഇഷ്ടമാണ്
ഒരുപാട് അനുഭവങ്ങൾ ഉള്ള തോമ സേട്ടനെപ്പോലെ ഉള്ള ആൾക്കാരുടെ വിജയപാത പിന്തുടരണമെങ്കിൽ നിങ്ങളുടെ അനുഭവങ്ങളുടെ ഞങ്ങൾക്ക് സഞ്ചരിച്ചല്ലേ പ